കാലി: കൊളംബിയ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ റിലേ ടീം. 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ വെള്ളിമെഡല്‍ സ്വന്തമാക്കി.
ഏഷ്യന്‍ റെക്കോഡോടെയാണ് ഇന്ത്യ രണ്ടാമതെത്തിയത്. ഭരത് ശ്രീധര്‍, പ്രിയ മോഹന്‍, കപില്‍, രൂപാല്‍ ചൗധരി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. 3:17.76 മിനിറ്റില്‍ സംഘം മത്സരം പൂര്‍ത്തീകരിച്ചു.
ചാമ്പ്യന്‍ഷിപ്പ് റെേേക്കാഡോടെ അമേരിക്ക ഈ ഇനത്തില്‍ സ്വര്‍ണം നേടി. 3:17.69 മിനിറ്റില്‍ അമേരിക്ക ഒന്നാമതെത്തി. ജമൈക്കയ്ക്കാണ് രണ്ടാം സ്ഥാനം. 2022 യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
Content Highlights: under 20 world athletics championship, indian under 20 relay team, world athletics championships
Published: 03 Aug 2022, 07:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented