ഷാര്‍ജ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്. നിര്‍ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലൻഡ് പാകിസ്താനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പുറത്തായത്. പാകിസ്താനെ തോൽപ്പിച്ച് ന്യൂസിലൻഡ് സെമി ടിക്കറ്റെടുത്തു. അവസാന ഗ്രൂപ്പ് മത്സരത്തിൽ 54 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം. പാകിസ്താന് മുമ്പില്‍ 111 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ന്യൂസിലന്‍ഡ് 56 റണ്‍സിന് അവരെ എറിഞ്ഞിട്ടു.
പാകിസ്താന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ടായിരുന്നു. എന്നാൽ, പാകിസ്താനെ എറിഞ്ഞിട്ടതോടെ ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കൊപ്പം ഗ്രൂപ്പ് എയിൽനിന്ന് സെമിയിലേക്ക് മുന്നേറി.
ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍നിന്ന് എട്ട് പോയന്റുമായാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും ടീം വിജയിച്ചു. നാല് മത്സരങ്ങളില്‍നിന്ന് ആറ് പോയന്റോടെ ഗ്രൂപ്പിൽ രണ്ടാമതായാണ് ന്യൂസിലൻഡ് അടുത്ത റൗണ്ടിലെത്തിയത്. രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ മൂന്നാമതാണ്.
Content Highlights: icc womens t20 world cup india knocked out
Published: 14 Oct 2024, 10:19 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented