ഹാമിൽട്ടൺ: ആരാധകരുടേയും ആളുകളുടേയും അഭിപ്രായം കണക്കിലെടുത്ത് തീരുമാനങ്ങളെടുക്കാൻ സാധിക്കില്ലെന്നും തന്റെ ബോധ്യങ്ങൾക്കനുസരിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി 20യിൽ വൈഭവ് സൂര്യവംശിയെ കളിപ്പിക്കാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗംഭീർ.

To advertise here,

'എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ല. അത് എന്റെ ജോലിയുമല്ല. ഇത്രയേറെ താരങ്ങൾ ടീമിലുള്ളപ്പോൾ എല്ലാവർക്കും അവസരം ഉറപ്പാക്കാനാകില്ല. അത് ആദ്യം മനസ്സിലാക്കുക. ഒക്ടോബർ 20-നാണ് ഇന്ത്യൻ താരങ്ങൾ ന്യൂസീലൻഡിലെത്തിയത്. 21-ന് മാത്രമാണ് അവർക്ക് പരിശീലനം നടത്താനായത്. ഇവിടുത്തെ കാലാവസ്ഥയും സാഹചര്യവുമെല്ലാം വ്യത്യസ്തമാണ്. ഇന്ത്യൻ ടീമിലെ ഭൂരിഭാഗം പേരും ഇവിടെ ആദ്യമായാണ് കളിക്കുന്നതും.'-ഗംഭീർ വ്യക്തമാക്കി.