പരസ്പരം വിട്ടുനില്‍ക്കുന്നത് അകല്‍ച്ചയല്ല, മറിച്ച് അടുത്തുവരുമ്പോള്‍ കൂടുതല്‍ സ്‌നേഹത്തോടെയും ആദരവോടെയും ഇടപെടാനുള്ള അവസരമാണെന്ന് ഈ തത്ത്വചിന്ത അടിവരയിടുന്നു.

ദാമ്പത്യത്തിലോ പ്രണയബന്ധത്തിലോ സന്തോഷവും ഐക്യവും നിലനിർത്താൻ എപ്പോഴും ഒപ്പമുണ്ടാവുകയും കാര്യങ്ങളെല്ലാം ഒരുമിച്ച് ചെയ്യുകയുമാണ് വേണ്ടതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഇതിന് നേരെ വിപരീതമായി, പങ്കാളികൾക്കിടയിൽ ഒരു അകലം പാലിക്കുന്നത് ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുമെന്നാണ് പരമ്പരാഗത ജാപ്പനീസ് തത്ത്വചിന്തയായ മാ പഠിപ്പിക്കുന്നത്. കല, വാസ്തുവിദ്യ, സംഗീതം എന്നിവയിൽ ശൂന്യമായ ഇടങ്ങൾക്ക് നൽകാറുള്ള അതേ പ്രാധാന്യം ദാമ്പത്യത്തിലും പ്രണയത്തിലും പകർത്തിയാൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പറയുന്നത്.
മാ എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം ശൂന്യമായ ഇടം എന്നാണ്. ഒരു വാതിലിന്റെ വിടവിലൂടെ നിലാവെളിച്ചം കടന്നുവരുന്ന രൂപത്തിലാണ് ജാപ്പനീസ് ഭാഷയിൽ ഈ അക്ഷരം രേഖപ്പെടുത്തുന്നത്. ഇത് അർത്ഥശൂന്യമായ ഒരു ശൂന്യതയല്ല, മറിച്ച് സാദ്ധ്യതകൾ നിറഞ്ഞ ഒരു അവസ്ഥയാണ്. രണ്ട് സംഗീത നോട്ടുകൾക്കിടയിലുള്ള നിശബ്ദത ആ സംഗീതത്തിന് മനോഹാരിത നൽകുന്നത് പോലെ, രണ്ട് വാചകങ്ങൾക്കിടയിലുള്ള നിശബ്ദത അതിന് അർത്ഥം നൽകുന്നത് പോലെ, നമ്മുടെ ചിന്തകൾക്കും ജീവിതത്തിനും ഇടയിൽ നൽകുന്ന ചെറിയ ഇടവേളകളാണ് ജീവിക്കാൻ പുതിയ ഊർജ്ജം നൽകുന്നത്. അതുപോലെ രണ്ട് വ്യക്തികൾക്കിടയിലുള്ള ആരോഗ്യകരമായ അകലം അവരുടെ ബന്ധത്തിന് കൂടുതൽ ആഴം നൽകുമെന്നാണ് ഈ ആശയം വ്യക്തമാക്കുന്നത്.
എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യണം എന്ന ശാഠ്യം. വ്യക്തിപരമായ താല്പര്യങ്ങൾക്ക് സമയം അനുവദിക്കൽ. വിട്ടുനിൽക്കുന്നത് സ്‌നേഹക്കുറവിന്റെ ലക്ഷണമാണ്. നിർബന്ധിതമായി ഒപ്പമുണ്ടാകുന്നതിനേക്കാൾ സന്തോഷം നൽകുന്നത് സ്വതന്ത്രമായ ഇടവേളകളാണ്. നിരന്തരമായ ഇടപെടലുകൾ വഴക്കുകൾക്ക് കാരണമാകുന്നു. വ്യക്തിഗത ഇടവേളകൾ മനസ്സിന് ശാന്തതയും ബന്ധത്തിന് പുതിയ ഊർജ്ജവും നൽകുന്നു.
ബന്ധങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന കടുപ്പങ്ങളും അസ്വസ്ഥതകളും ഒഴിവാക്കാൻ ദിവസേന ചെറിയ രീതിയിൽ ഈ തത്ത്വം നടപ്പിലാക്കാം.ഒരു കെട്ടിടം ഉറപ്പോടെ നിൽക്കാൻ അതിലെ തൂണുകൾക്കിടയിൽ കൃത്യമായ അകലം വേണം. ആ അകലമാണ് കെട്ടിടത്തെ വീഴാതെ താങ്ങിനിർത്തുന്നത്. അതുപോലെ തന്നെയാണ് ദാമ്പത്യവും.തമ്മിൽ ചേർന്നുനിൽക്കുമ്പോഴും പരസ്പരം ശ്വസിക്കാനുള്ള ഇടം നൽകുക.
പങ്കാളിക്ക് അവരുടെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും സമയം നൽകുക.പങ്കാളിയുടെ കരിയർ, വ്യക്തിഗത വളർച്ച എന്നിവയ്ക്ക് തടസ്സമാകാതെ പിന്തുണ നൽകുക. നിരന്തരം കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ശ്വാസം മുട്ടിക്കാതെ, വിശ്വാസത്തോടെയും സ്വാതന്ത്ര്യത്തോടെയും കാര്യങ്ങളെ സമീപിക്കുക. ഒരു ബന്ധത്തിൽ ആകുന്നതോടെ സ്വന്തം വ്യക്തിത്വവും വ്യക്തിഗത ലക്ഷ്യങ്ങളും മറന്നുപോകുന്ന അവസ്ഥ ഒഴിവാക്കുക. പരസ്പര ബഹുമാനത്തിലൂന്നിയ ഇത്തരം ശൂന്യമായ ഇടങ്ങൾ പങ്കാളികളെ കൂടുതൽ അടുപ്പിക്കാനും, ജീവിതത്തിൽ കൂടുതൽ സന്തോഷവും സന്തോഷകരമായ ദാമ്പത്യവും ഉറപ്പാക്കാനും സഹായിക്കും. പരസ്പരം വിട്ടുനിൽക്കുന്നത് അകൽച്ചയല്ല, മറിച്ച് അടുത്തുവരുമ്പോൾ കൂടുതൽ സ്‌നേഹത്തോടെയും ആദരവോടെയും ഇടപെടാനുള്ള അവസരമാണെന്ന് ഈ തത്ത്വചിന്ത അടിവരയിടുന്നു.
Content Highlights: Discover how giving space in relationships, as taught by Japanese philosophy, can lead to deeper connections and greater happiness in partnerships.
Published: 10 Oct 2026, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented