
കൊൽക്കത്ത: ഐ.പി.എൽ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മോശം പ്രകടനമാണ് പുറത്തെടുത്തത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാകാതെ അഞ്ചാം സ്ഥാനം മാത്രം ലഭിച്ച കൊൽക്കത്തയുടെ പ്രകടനത്തിൽ ആന്ദ്രെ റസൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ടീമിനുള്ളിൽ ആരോഗ്യകരമായ അന്തരീക്ഷമുണ്ടായിരുന്നില്ലെന്നും ഇതാണ് കഴിഞ്ഞ സീസണിൽ തിരിച്ചടിയായതെന്നും റസ്സൽ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊൽക്കത്തയുടെ ക്യാപ്റ്റൻ ദിനേശ് കാർത്തിക്. യു ട്യൂബിലെ ആർ കെ ഷോയിലൂടെ ആയിരുന്നു കാർത്തിക്കിന്റെ മറുപടി.
റസലുമായി സംസാരിച്ചെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്തെന്നും കാർത്തിക് വ്യക്തമാക്കി. മുഖംനോക്കാതെ എന്തും വിളിച്ചുപറയുന്ന താരമാണ് റസൽ. വെസ്റ്റിൻഡീസ് താരങ്ങളുടെ പൊതുസ്വഭാവമാണത്. പക്ഷേ അവർ പറയുന്നതൊക്കെ സത്യസന്ധമായിരിക്കും. അതു നിങ്ങൾ എങ്ങനെ എടുക്കുന്നു എന്നത് മാത്രമാണ് വിഷയം. അതിനെ ശത്രുതാപരമായി എടുത്താൽ അതു നിങ്ങളുടെ തെറ്റാണ്. അതേസമയം ക്രിയാത്മകമായി സമീപിച്ചാൽ അതുകൊണ്ട് ടീമിന് ഗുണമുണ്ടാകും. കാർത്തിക് വ്യക്തമാക്കുന്നു.
ഞാൻ ആ വിമർശനങ്ങളെ ക്രിയാത്മകമായിട്ടാണ് കണ്ടത്. റസലുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം എന്റെ ക്യാപ്റ്റൻസിയിൽ സംതൃപ്തനല്ലായിരുന്നു. ടീം തോറ്റതിൽ അസന്തുഷ്ടനായിരുന്നു. അതുകൊണ്ട് അദ്ദേഹം പറഞ്ഞതെല്ലാം ഞാൻ അംഗീകരിച്ചു. റസലുമായി എനിക്ക് ദൃഢമായ ബന്ധമാണുള്ളത്. അതല്ലെങ്കിൽ ഈ പ്രശ്നം മറ്റൊരു തലത്തിലേക്കെത്തുമായിരുന്നു.
ടീമിനെതിരേ പരസ്യമായി വിമർശനം ഉന്നയിച്ചതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പറഞ്ഞ രീതി ശരിയായില്ലെന്ന് ഞാൻ മറുപടി നൽകി. ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ താങ്കളെ പൂർണമായും തൃപ്തിപ്പെടുത്താനാവില്ലെന്നും അതേസമയം കാര്യങ്ങളിൽ മാറ്റം വരുത്താമെന്നും അദ്ദേഹത്തോട് പറഞ്ഞു. വ്യത്യസ്ത അഭിപ്രായമുണ്ടാകുമ്പോൾ അതു ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക എന്നതിലാണ് കാര്യം. ചിലപ്പോൾ കടുത്ത വാക്കുകളുപയോഗിക്കേണ്ടി വരുമെന്നും കാർത്തിക് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Dinesh Karthik on dispute with KKR team mate Andre Russell
Published: 28 Jul 2020, 11:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented