ന്യൂഡൽഹി: ഡൽഹി പ്രീമിയർ ലീഗ് ക്രിക്കറ്റിനിടെ അമ്പയർക്ക് പരിക്കേറ്റു. ഈസ്റ്റ് ഡൽഹി റൈഡേഴ്‌സും ന്യൂഡൽഹി ടൈഗേഴ്‌സും തമ്മിലുള്ള മത്സരം നിയന്ത്രിക്കുകയായിരുന്ന അമ്പയർ ധർമേഷ് ഭരദ്വാജിനാണ് പന്തിടിച്ച് മുഖത്ത് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭരദ്വാജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ന്യൂഡൽഹി അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ പതിനെട്ടാം ഓവറിലായിരുന്നു സംഭവം. ന്യൂഡൽഹി ടൈഗേഴ്‌സിന്റെ ലക്ഷ്യ തരേജയുടെ സ്‌ട്രെയിറ്റ് ഡ്രൈവിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഭരദ്വാജ് ശ്രമിച്ചെങ്കിലും ഫലമണ്ടായില്ല. പന്ത് വലത്തെ കവിളിൽ ശക്തിയോടെ വന്നിടിച്ചു.
വേദന കൊണ്ട് പുളഞ്ഞ് നിലത്തിരുന്നുപോയ ഭരദ്വാജിനെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഭരദ്വാജിന് ഡിപിഎല്ലിൽ തന്നെ നേരത്തെ പന്തിടിച്ച് തോളിനും പരിക്കേറ്റിരുന്നു.
Content Highlights: Umpire Dharmesh Bharadwaj injured during Delhi Premier League match., Struck on the face by a straight drive from Lakshya Tareja., Admitted to the ICU for medical treatment., Previously suffered a shoulder injury during the same tournament.
Published: 18 Aug 2026, 02:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented