ഓസ്ട്രേലിയൻ ഫുട്ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിയിൽ. 2026 ലോകകപ്പിൽ ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയ താരമാണ് 22 വയസ്സുകാരനായ വോൾപാറ്റോ.
വ്യാഴാഴ്ച രാത്രി സിഡ്നിയിലെ ആൻസാക് പാലത്തിൽ വെച്ച് രണ്ട് തവണയാണ് വോൾപാറ്റോയെ പോലീസ് തടഞ്ഞത്. ആദ്യം രാത്രി 11:05-ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 94 കിലോമീറ്റർ വേഗതയിൽ പോയതിനാണ് താരത്തെ പിടികൂടിയത്. തുടർന്ന് നടത്തിയ ശ്വാസപരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം അതേ പാതയിൽ മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ച വോൾപാറ്റോയെ പോലീസ് വീണ്ടും തടഞ്ഞു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ശരീരത്തിൽ മയക്കുമരുന്നായ കോക്കെയ്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിയമലംഘനത്തെത്തുടർന്ന് താരത്തിന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കി. പിഴയടക്കമുള്ള മറ്റ് നിയമനടപടികൾക്കായി നോട്ടീസ് നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി താരത്തിന്റെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇറ്റലിയിൽ ജനിച്ച വോൾപാറ്റോ യൂത്ത് തലത്തിൽ ഇറ്റലിയെയാണ് പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ 2026 ലോകകപ്പിന് തൊട്ടുമുമ്പ് താരം ഓസ്ട്രേലിയൻ ദേശീയ ടീമിലേക്ക് മാറുകയായിരുന്നു. ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ താരം ഓസ്ട്രേലിയക്കായി കളത്തിലിറങ്ങി. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ സാസുവോളോയുടെ മിഡ്ഫീൽഡറായ വോൾപാറ്റോ മുൻപ് റോമയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
താരത്തിന്റെ ഭാഗത്തുനിന്നും സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.
Published: 24 Jul 2026, 08:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented