മുന്‍ ലോക ചെസ് ചാമ്പ്യന്‍ ബോറിസ് സ്പാസ്‌കി (88) അന്തരിച്ചു. റഷ്യന്‍ ചെസ് ഫെഡറേഷനാണ് മരണ വിവരം സ്ഥിരീകരിച്ചത്. പത്താമത്തെ ലോക ചെസ് ചാമ്പ്യനായിരുന്നു അദ്ദേഹം.
1969 മുതല്‍ 1972 വരെ ലോക ചെസ് ചാമ്പ്യനായിരുന്ന അദ്ദേഹം, 1972-ല്‍ 'നൂറ്റാണ്ടിന്റെ മത്സരം' എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ അദ്ദേഹം അമേരിക്കയുടെ ബോബി ഫിഷറിനോട് പരാജയപ്പെടുകയായിരുന്നു.
1956-ല്‍ തന്റെ 19-ാം വയസില്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സ്പാസ്‌കി. 1962 മുതല്‍ 1978 വരെ ഏഴ് തവണ സോവിയറ്റ് ഒളിമ്പ്യാഡ് ടീമിനെ പ്രതിനിധീകരിച്ചു. അതിനുശേഷം, 1976-ല്‍ ഫ്രാന്‍സിലേക്ക് കുടിയേറിയതിന് ശേഷം 1984 മുതല്‍ 1988 വരെ മൂന്ന് ഒളിമ്പ്യാഡുകളില്‍ അദ്ദേഹം ഫ്രാന്‍സിനായി കളിച്ചു.
Content Highlights: Boris Spassky, the 10th World Chess Champion, passed away at 88.
Published: 28 Feb 2025, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented