
ഇസ്ലാമാബാദ്: പാകിസ്താന്റെ മുൻതാരം യൂനുസ് ഖാനെതിരേ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്റെ മുൻ ബാറ്റിങ് പരിശീലകനും സിംബാബ്വേയുടെ മുൻ താരവുമായ ഗ്രാന്റ് ഫ്ളവർ രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ യൂനുസ് ഖാൻ തന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഗ്രാന്റ് ഫ്ളവറിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീൻ കാരണമായിരിക്കാം യൂനുസ് ഖാൻ അത്തരത്തിൽ പെരുമാറിയതെന്ന് മുൻ പാക് താരം റഷീദ് ലത്തീഫ് പറയുന്നു.
യു ട്യൂബിലെ 'കോട്ട് ബിഹൈൻഡ്' എന്ന ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു റഷീദ് ലത്തീഫ്. 'ഡ്രസിങ് റൂമിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്കൊന്നം പറയാൻ സാധിക്കില്ല. യൂനുസ് ഖാൻ, ഗ്രാന്റ് ഫ്ളവറിന്റെ കഴുത്തിൽ കത്തിവെച്ചതിന് കാരണം അസ്ഹറുദ്ദീനായിരിക്കാം. ഇംഗ്ലണ്ടിലെ ഓവലിൽ യൂനുസ് ഖാൻ ഇരട്ട സെഞ്ചുറി അടിച്ചിരുന്നു. അന്ന് തന്റെ ബാറ്റിങ് മെച്ചപ്പെടാൻ കാരണം ഇന്ത്യൻ താരം മുഹമ്മദ് അസ്ഹറുദ്ദീനാണെന്ന് യൂനുസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബാറ്റിങ് കോച്ചായ ഗ്രാന്റ് ഫ്ളവറിന്റെ പേര് പരാമർശിച്ചില്ല. ഒരു നേട്ടം കൈവരിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് പരിശീലകനു പകരം മറ്റൊരാൾക്ക് കൊടുക്കുന്നതിൽ പ്രശ്നമുണ്ട്. ഗ്രാന്റ് ഫ്ളവറും യൂനുസ് ഖാനും തമ്മിലുള്ള തർക്കത്തിന് കാരണം ഇതാകും.' റഷീദ് ലത്തീഫ് വ്യക്തമാക്കുന്നു.
എന്നാൽ ഗ്രാന്റ് ഫ്ളവറിന്റെ ആരോപണത്തിനെതിരേ യൂനുസ് ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്ന് യൂനുസ് ഖാനെ അനുനയിപ്പിച്ച് രംഗം ശാന്തമാക്കിയത് പാക് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന മിക്കി ആർതറാണെന്നും ആ കാര്യങ്ങളെല്ലാം ഓർക്കുമ്പോൾ ഇന്ന് തമാശയായിട്ടാണ് തോന്നാറുള്ളതെന്നും ഗ്രാന്റ് ഫ്ളവർ വ്യക്തമാക്കിയിരുന്നു. നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ് ഗ്രാന്റ് ഫ്ളവർ.
Content Highlights: Azharuddin Can be Reason For Younis Khan Grant Flower Knife Episode Says Rashid Latif
Published: 05 Jul 2020, 06:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented