മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെറേവിനെ അട്ടിമറിച്ച് ഡാനില്‍ മെദ്‌വദേവ്. നാല് മണിക്കൂറും 18 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് മെദ്‌വദേവ് ഫൈനലിലെത്തിയത്. രണ്ട് സെറ്റുകള്‍ പിറകിലായതിനുശേഷം അതിശക്തമായി തിരിച്ചുവരികയായിരുന്നു. 

To advertise here,

5-7, 3-6, 7-6 (7/ 4), 7-6 (7/5), 6-3 എന്ന സ്‌കോറിനാണ് മെദ്‌വദേവിന്റെ ജയം. ആദ്യ രണ്ട് സെറ്റുകള്‍ പിറകില്‍നിന്നശേഷം പിന്നീടുള്ള രണ്ട് സെറ്റുകള്‍ സ്വന്തമാക്കി. ഇതോടെ ടൈ ബ്രേക്കറിലേക്ക് കളി നീണ്ടു. തുടര്‍ന്ന് അഞ്ചാം സെറ്റ് നേടിയാണ് ഫൈനല്‍ പ്രവേശം. 

ഇറ്റലിയുടെ യാനിക് സിന്നറാണ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ എതിരാളി. നിലവിലെ ഓസ്‌ട്രേലിയന്‍ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് സിന്നര്‍ ഫൈനലിലെത്തുന്നത്.