നഗോയ: 2026 ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യക്ക് തിരിച്ചടികളും പ്രതീക്ഷകളും നിറഞ്ഞ തുടക്കം. ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധു തോൽവി വഴങ്ങി. അകാനെ യമാഗുച്ചിയുമായുള്ള ആവേശകരമായ മത്സരത്തിൽ ആദ്യ ഗെയിം 23-21-ന് സിന്ധു സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് ഗെയിമുകൾ 18-21, 11-21 എന്നീ സ്‌കോറുകൾക്ക് സ്വന്തമാക്കി യമാഗുച്ചി വിജയം നേടി.

To advertise here,

ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടി സ്വർണമെഡൽ പോരാട്ടത്തിന് ഇറങ്ങുന്നു. ഇളവേനിൽ വാളറിവൻ, പാർഥ് മാനെ സഖ്യം 634.9 സ്‌കോർ നേടിയാണ് ഫൈനലിൽ എത്തിയത്. ഈ ഇനത്തിൽ ചൈന 638.9 സ്‌കോറോടെ പുതിയ ലോക റെക്കോർഡ് കുറിച്ചു.

സോഫ്റ്റ് ടെന്നീസ് പുരുഷ സിംഗിൾസ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഇന്ത്യയുടെ ജയ് മീന പാകിസ്താന്റെ അറേൻ ഹുസൈനെ നേരിട്ടുള്ള സെറ്റുകൾക്ക് (4-2, 4-0, 4-2, 4-0, 4-0) പരാജയപ്പെടുത്തി. എന്നാൽ വനിതാ വിഭാഗത്തിൽ ആധ്യ തിവാരി തായ്ലാൻഡിന്റെ അലീഷ സിഗ്ലറോട് 1-4 എന്ന സ്‌കോറിന് തോറ്റു.

അതേസമയം വനിതാ ക്രിക്കറ്റിൽ സ്വർണം നിലനിർത്താൻ ഹർമൻപ്രീത് കൗറും സംഘവും കളത്തിൽ. ഏഷ്യൻ ഗെയിംസിലെ ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയാണ് എതിരാളി. ചൊവ്വാഴ്ച രാവിലെ 10.30-നാണ് മത്സരം. ഏഷ്യകപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. സമീപകാലത്ത് മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെക്കുന്നത്. ഓപ്പണർമാരായ ഷെഫാലി വർമയും സ്മൃതി മന്ദാനയും മികച്ച ഫോമിലാണ്. സെമിയിൽ ബംഗ്ലാദേശിനെതിരേ ഷെഫാലി സെഞ്ചുറി നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് വനിതാക്രിക്കറ്റിലെ ആദ്യ സെഞ്ചുറികൂടിയായിരുന്നു അത്. ടി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടം സ്വന്തമാക്കിയാണ് മന്ഥാന ഫൈനലിനിറങ്ങുന്നത്.