ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഖജനാവിൽ എത്ര പണമുണ്ടാവും? ഏതാണ്ട് ഇരുപതിനായിരം കോടിയിലേറെ രൂപ എന്നാണ് കണക്ക്. അപ്പൊൾ ഒരു വർഷമുണ്ടാക്കുന്ന വരുമാനമോ? ഏതാണ്ട് രണ്ട് ബില്ല്യൺ ഡോളറിന്റെ അടുത്തു വരും. അതായത് ഏതാണ്ട് പതിനൊന്നായിരം കോടിയിലേറെ രൂപ. ഫിഫ മാത്രമാണ് വരുമാനത്തിൽ അവർക്ക് മുന്നിൽ. എന്നാൽ, ഇതേ ബി.സി.സി.ഐയ്ക്ക്... ഇതേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്, കൈയിൽ കാശില്ലാതെ കടം പറയേണ്ടിവന്നൊരു കഥയില്ലേ? അതും ചരിത്രം കുറിച്ച ലോകകപ്പിന് പോകുമ്പോ. അമിത ലഗേജിന് പിഴയടയ്ക്കാൻ കാശില്ലാതെ എയർ ഇന്ത്യയോട് കടം പറയേണ്ടിവന്ന കഥയിൽ കഴമ്പുണ്ടോ എന്നുറപ്പില്ല. പക്ഷേ, കാമ്പുള്ള വേറൊരു അനുബന്ധകഥ കൂടിയുണ്ട് ആ ലോകകപ്പിന്. ഒരു മാസം കഴിഞ്ഞ് ലോകകിരീടവുമായി തിരിച്ചുവന്ന ഇതേ ടീമിന്, നല്ലൊരു തുക സമ്മാനം കൊടുക്കാൻ വഴിയില്ലാതെ ബി.സി.സി.ഐയ്ക്ക് നെട്ടോട്ടമോടേണ്ടിവന്ന കഥ. അന്നവർക്ക് തുണയായത് ഒരു പാട്ടാണ്. ഒരു പാട്ടുകാരിയാണ്. നമ്മുടെ ഒരേയൊരു വാനമ്പാടി. ലത മങ്കേഷ്‌കർ. രസകരമാണ് ആ കഥ.

To advertise here,