
ഓര്‍മ്മയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കാലമാണ്. അവിടെ ചെല്ലുമ്പോഴാണ് കൈമള്‍സാറിനെ ആദ്യമായി കാണുന്നത്. അതിനുമുമ്പ് ഏറെത്തവണ കേട്ട പേരാണ് സാറിന്റേത്. യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞുകേട്ട കഥകളില്‍ കടുപ്പക്കാരനായ പരിശീലകന്റെ വേഷമായിരുന്നു സാറിന്.
അക്കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി, അത്ലറ്റിക്സില്‍ തിളങ്ങിനില്‍ക്കുന്ന കാലമാണ്. യൂണിവേഴ്സിറ്റി മീറ്റിനിടയിലാണ് ആദ്യം കാണുന്നത്. പിന്നെ ഓള്‍ ഇന്ത്യ വാഴ്സിറ്റി മീറ്റിനുപോയ ടീമിനൊപ്പം സാറും ഭാര്യയുമുണ്ടായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പില്‍പ്പോയവര്‍ പറഞ്ഞ കഥകളില്‍ സ്ട്രിക്ടായ പരിശീലകന്‍ മാത്രമായിരുന്നില്ല, ഓരോ താരങ്ങളുടെയും കാര്യങ്ങളെല്ലാം ഓര്‍മ്മയില്‍ സൂക്ഷിച്ചുവെക്കുകയും അവരെ കാണുമ്പോള്‍ അതെല്ലാം പറയുകയും ചെയ്യുന്നൊരാള്‍കൂടിയായിരുന്നു. ഇന്റര്‍ വാഴ്സിറ്റിക്ക് പോയപ്പോഴാണ് അക്കാര്യം എനിക്കും ബോധ്യപ്പെട്ടത്. എല്ലാ താരങ്ങളോടും സാറിന് നല്ല സ്‌നേഹമായിരുന്നു. കാര്യങ്ങള്‍ മുന്‍കൂട്ടി കൃത്യമായി പ്ലാന്‍ ചെയ്യുന്ന സ്വഭാവക്കാരനായതിനാല്‍ സാര്‍ ടീമിനൊപ്പമുണ്ടെങ്കില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് പോന്നശേഷവും സാര്‍ വിളിക്കാറുണ്ടായിരുന്നു. അക്കാലത്തെ എല്ലാ കായികതാരങ്ങളുടെയിടയിലും സാര്‍ ഏറെ പ്രശസ്തനായിരുന്നു.
എല്ലാവരോടും പരിചയവുമുണ്ടായിരുന്നു. ഞാന്‍ ലോകചാമ്പ്യന്‍ഷിപ്പിനും ഒളിമ്പിക്സിനും പോകുമ്പോള്‍ സാര്‍ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അടുത്തിടവരെ വിളിച്ചു. ഇപ്പോ മരണം വളരെ അപ്രതീക്ഷിതമായി. സാര്‍ ഇടയ്ക്ക് വളരെ നീണ്ടകത്തുകള്‍ അയക്കുമായിരുന്നു. പണ്ട് ചെയ്തിരുന്ന കാര്യങ്ങളും ഇപ്പോഴത്തെ മാറ്റങ്ങളുമൊക്കെ അതിലുണ്ടാകും. സാറിന് എഴുത്ത് ഭയങ്കര ഇഷ്ടമായിരുന്നു. ഓരോ കത്തും അഞ്ചും എട്ടും പത്തും പേജുകളുണ്ടായിരുന്നു. സാറിന് ഒട്ടേറെ ശിഷ്യരുണ്ടായിരുന്നു. അവരുമായി ആത്മബന്ധം അവസാനംവരെ പുലര്‍ത്താനും കഴിഞ്ഞു.
Content Highlights: anju bobby george remembering coach ss kaimal
Published: 13 Aug 2024, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented