തിരുവനന്തപുരം: നൂറുകോടി രൂപമുടക്കി മെസ്സിയെ കൊണ്ടുവരുന്നതിനേക്കാൾ ആ തുക ഉപയോഗിച്ച് നമ്മുടെ കായികതാരങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റും മുൻ അത്ലറ്റുമായ അഞ്ജു ബോബി ജോർജ്. സ്വകാര്യകമ്പനികളുടെ സി.എസ്.ആർ. ഫണ്ടും സ്പോൺസർഷിപ്പും ഉപയോഗിച്ചാണ് മെസ്സിയെ കൊണ്ടുവരാൻ സംസ്ഥാനം ലക്ഷ്യമിട്ടത്. അങ്ങനെ കണ്ടെത്തുന്ന പണം കായികമേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്നും അവർ കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

To advertise here,

മികച്ചതാരങ്ങൾ കേരളത്തിലുണ്ട്. എന്നാൽ, ഇവിടെനിന്ന് കൂടുതൽ താരങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നില്ല. കേരളം ബജറ്റിൽ കായികമേഖലയ്ക്കായി നീക്കിവെച്ച തുക കുറവാണ്. ഇപ്പോൾ ദേശീയചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ കേരളം താത്പര്യം കാണിക്കുന്നില്ല. അടിസ്ഥാനസൗകര്യം നശിക്കാതിരിക്കണമെങ്കിൽ കൃത്യമായ സംരക്ഷണം വേണം. ദേശീയഗെയിംസിനായി കേരളത്തിൽ നിർമിച്ച സ്റ്റേഡിയങ്ങളുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ഹരിയാണ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ കായികരംഗത്തിന് കൂടുതൽ പിന്തുണനൽകുന്നുണ്ടെന്നും അഞ്ജു പറഞ്ഞു.