
കളിക്കളത്തിന് പുറത്ത് അടുത്ത സുഹൃത്തുക്കളാണ് വിരാട് കോലിയും എബി ഡിവില്ലിയേഴ്സും. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരുടേയും സൗഹൃദം കൂടുതൽ ദൃഢമായത്. എന്നാൽ കോലിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ധിക്കാരിയെപ്പോലെയാണ് തോന്നിയതെന്ന് എബി ഡിവില്ലിയേഴ്സ് പറയുന്നു. ഒരു പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോലി വളരെയധികം ആത്മവിശ്വാസമുള്ള കളിക്കാരനാണ്. എപ്പോഴും ആ രീതിയിലാണ് കോലി ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. അത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടും. ഞാനും അതുപോലെ തെറ്റിദ്ധരിച്ചു. അഹങ്കാരിയായിട്ട് തന്നെയാണ് എനിക്കും തോന്നിയത്. ഇതിനോട് കോലിയും യോജിക്കുമായിരിക്കും. 21-ാം വയസിൽ തന്നെ വളരെ ആത്മവിശ്വാസമുള്ള യുവതാരമായിരുന്നു കോലി. വലിയ വിജയങ്ങൾ നേടാൻ അത്തരം ആത്മവിശ്വാസം നല്ലതാണ്. സ്വന്തം കഴിവുകളിൽ നമ്മൾ എപ്പോഴും വിശ്വസിക്കേണ്ടതുണ്ട്.'-എബി ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
ക്രിക്കറ്റിൽ വിജയപ്പടവുകൾ കയറുന്നതിന് അനുസരിച്ച് കോലിയുടെ ആ അഹങ്കാരം ക്രമേണ കുറഞ്ഞുവെന്നും എബി ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. ക്രിക്കറ്റ് തുടങ്ങിയ സമയത്ത് കോലിക്ക് തെളിയിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് അതില്ലാതെയായി. കൂടാതെ ആളുകളോട് അമിത ആത്മവിശ്വാസം പ്രകടിപ്പിക്കേണ്ടതുണ്ട് എന്ന തോന്നലും മാറി.'-ഡിവില്ലിയേഴ്സ് പറയുന്നു
Content Highlights: AB de Villiers initially found Virat Kohli arrogant and cocky when they first met., The perceived arrogance was actually a high level of self-confidence necessary for success., Kohli's overly confident demeanor faded as he grew older and became more balanced., The duo developed a strong bond playing together for Royal Challengers Bengaluru (RCB) in the IPL.
Published: 17 Oct 2026, 04:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented