സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തില്‍ കമന്ററി പറയുന്നതിനിടെ അബദ്ധം കാണിച്ച് മുന്‍ ഓസിസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പിതാവിന് പകരം നവ്ദീപ് സൈനിയുടെ അച്ഛന്‍ മരിച്ചു എന്നാണ് ഗില്‍ക്രിസ്റ്റ് കമന്ററിയ്ക്കിടെ പറഞ്ഞത്. ഇത് വലിയ വിവാദമായതോടെ ഗില്ലി ഖേദം പ്രകടിപ്പിച്ചു.

To advertise here,

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചാണ് സിറാജിന്റെ പിതാവ് അന്തരിച്ചത്. എന്നാല്‍ കമന്ററിയ്ക്കിടെ നവ്ദീപ് സെയ്‌നിയുടെ പിതാവാണ് മരിച്ചതെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു. ആളുമാറിപ്പോയി എന്ന അബദ്ധം തിരിച്ചറിഞ്ഞതോടെ ഗില്‍ക്രിസ്റ്റ് സെയ്‌നിയോടും സിറാജിനോടും പരസ്യമായി മാപ്പപേക്ഷിച്ചു. തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ക്ക് നന്ദിയും ഗില്ലി അറിയിച്ചു. 

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയ സിറാജ് സിഡ്‌നിയില്‍ ക്വാറന്റീനില്‍ കഴിയുമ്പോഴാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഖൗസ് അന്തരിക്കുന്നത്. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാതെ വിഷമം ഉള്ളിലൊതുക്കി സിറാജ് ടീമിനൊപ്പം കഴിയുകയായിരുന്നു. 

Content Highlights: Adam Gilchrist Apologises To Navdeep Saini, Mohammed Siraj After Commentary Error