
39-ാം വയസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം തിരിച്ചെത്തിയ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് 2016-ന് ശേഷം സ്വീഡനായി തന്റെ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണ്.
സ്റ്റോക്ക്‌ഹോമില്‍ വ്യാഴാഴ്ച ജോര്‍ജിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് സ്ലാട്ടന്‍ തിരിച്ചെത്തുക. ജൂണില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുക എന്നതാണ് താരത്തിന്റെ ആദ്യ ലക്ഷ്യം.
തുടര്‍ന്ന് 2022 നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും കളിക്കാനാണ് താരം ലക്ഷ്യമിടുന്നത്. അപ്പോഴേക്കും സ്ലാട്ടന് 41 വയസാകും.
2002, 2006 വര്‍ഷങ്ങളില്‍ സ്വീഡനായി ലോകകപ്പ് കളിച്ച താരമാണ് സ്ലാട്ടന്‍. എന്നാല്‍ ഇതുവരെ ഒരു തവണ പോലും വലകുലുക്കാന്‍ താരത്തിനായിട്ടില്ല. പുത്തന്‍ വരവില്‍ ആ കുറവ് നികത്താനും അദ്ദേഹം ലക്ഷ്യമിടുന്നു.
112 മത്സരങ്ങളില്‍ നിന്ന് 62 ഗോളുകള്‍ നേടിയ സ്ലാട്ടനാണ് സ്വീഡന്റെ ടോപ് സ്‌കോറര്‍.
Content Highlights: Zlatan Ibrahimovic makes return to Sweden squad
Published: 23 Mar 2021, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented