വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. കെ.എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെൽ, ആകാശ് ദീപ് സിങ്, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പ്ലേയിങ് ഇലവനിൽ. മുഹമ്മദ് സിറാജിന് അവസരം ലഭിക്കാത്തത് ശ്രദ്ധേയമായി.

To advertise here,

സ്വന്തം നാട്ടിലേറ്റ ചരിത്രപരമായ തോൽവിയുടെ ആഘാതം മറന്ന് ന്യൂസീലൻഡിനെതിരേ അവരുടെ മണ്ണിൽ പരമ്പര പിടിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 2009-ൽ എം.എസ്. ധോനിയുടെ നേതൃത്വത്തിൽ 1-0 ന് നേടിയ വിജയത്തിന് ശേഷം ന്യൂസീലൻഡിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ 17 വർഷവും ഏഴ് മാസവുമായി തുടരുന്ന ഈ കാത്തിരിപ്പിന് വിരാമമിടാനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. അന്ന് കളിക്കാരനെന്ന നിലയിൽ മികച്ച പ്രകടനം (ഹാംലിട്ടണിൽ 72, നേപ്പിയറിൽ 137, വെല്ലിങ്ടണിൽ 167 റൺസ്) പുറത്തെടുത്ത ഗൗതം ഗംഭീറാണ് ഇന്ന് ടീമിന്റെ കോച്ച് എന്നത് ഇന്ത്യക്ക് ആവേശം നൽകുന്നു.

2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാൻ ഇന്ത്യക്ക് ശേഷിക്കുന്ന ഏഴ് ടെസ്റ്റുകളിൽ കുറഞ്ഞത് ആറെണ്ണമെങ്കിലും ജയിക്കേണ്ടതുണ്ട്. പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയും ബാറ്റർ ഋഷഭ് പന്തും ടീമിന് വലിയ കരുത്ത് പകരും.