ബ്യൂണസ് ഐറിസ്: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രയ്ക്ക് അവസാനമാവുകയാണ്. ഒരു മത്സരം മാത്രമാണ് അന്താരാഷ്ട്ര കരിയറിൽ ശേഷിക്കുന്നത്. അതും കൂടി കഴിഞ്ഞാൽ പിന്നീട് നീലയും വെള്ളയും കുപ്പായമണിഞ്ഞ് മെസ്സിയെ മൈതാനത്ത് കാണാനാവില്ല. ഇതിഹാസത്തിന് സ്വപ്നസമാനമായ യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് അർജന്റീന.
2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. അർജന്റീനയ്ക്കായി 207 മത്സരങ്ങൾ കളിച്ച മെസ്സി 125 ഗോളുകൾ നേടി. ടീമിനെ മൂന്നുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. ഒരുതവണ ജേതാക്കളായി. കൂടാതെ, രണ്ടുതവണ കോപ്പാ അമേരിക്ക, ഫൈനലിസ്സിമ വിജയികളായി.
മെസ്സിയുടെ വിടവാങ്ങൽ മത്സരം ഒക്ടോബർ 6 ചൊവ്വാഴ്ചയാണ്. എന്നാൽ ഇന്ത്യയിൽ ഒക്ടോബർ 7 ബുധനാഴ്ച പുലർച്ചെ 4.30 നാണ് മത്സരം. മത്സരത്തിൽ അർജന്റീനയെ ബെനിനാണ് നേരിടുന്നത്. ലോക റാങ്കിങ്ങിൽ 93-ാം സ്ഥാനത്താണ് ബെനിൻ. മൂന്ന് തവണ ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീന നിലവിൽ രണ്ടാം റാങ്കിലാണ്.
ലോകകപ്പിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിക്കായി അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണ് വിടവാങ്ങൽ മത്സരമൊരുക്കിയത്. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയൊ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിൽ എൺപതിനായിരത്തിലേറെ കാണികൾ 39-കാരനായ ഇതിഹാസതാരത്തിന്റെ അവസാനകളി കാണാനെത്തും. 2022-ലെ ഖത്തർ ലോകകപ്പ് ജയിച്ച ടീം അർജന്റീന ടീമംഗങ്ങളും കുടുംബാംഗങ്ങളും സ്റ്റേഡിയത്തിലുണ്ടാവും.
അർജന്റീന കുപ്പായത്തിലെ മെസ്സിയുടെ അവസാനമത്സരം ഫിഫയുടെ അന്താരാഷ്ട്ര സൗഹൃദമത്സരം കൂടിയാണ്. മത്സരം ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ചെയ്യില്ല. എന്നാൽ ഇന്ത്യൻ ആരാധകർക്ക് ZEE5-ൽ ഓൺലൈനായി മത്സരം കാണാൻ സാധിക്കും.
Content Highlights: When and Where to Watch Messi's Final International Match
Published: 06 Oct 2026, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented