റൊസാരിയോ: സൗഹൃദമത്സരത്തിൽ ബൊളീവിയയെ തകർത്ത് അർജന്റീന. എതിരില്ലാത്ത നാലുഗോളുകൾക്കാണ് അർജന്റീനയുടെ ജയം. ഇതിഹാസതാരം ലയണൽ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള അർജന്റീനയുടെ ആദ്യമത്സരം കൂടിയാണിത്.
19-ാം മിനിറ്റിൽ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനസാണ് ആദ്യ ഗോളടിച്ചത്. പിന്നാലെ 29-ാം മിനിറ്റിൽ നിക്കോ പാസും വലകുലുക്കി. മെസ്സി അണിഞ്ഞ പത്താം നമ്പർ കുപ്പായം നിക്കോ പാസ് ധരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അതിനിടെയാണ് മിന്നും പ്രകടനവുമായി നിക്കോ പാസ് കളംനിറയുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന ആദ്യപകുതിയിൽ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ ക്രിസ്റ്റ്യൻ റൊമേറോ, മാനുവൽ ലോപസ് എന്നിവരും വലുകുലുക്കി. അതോടെ നാലുഗോൾ ജയത്തോടെ അർജന്റീന മടങ്ങി. ബുർക്കിൻ ഫാസോയ്‌ക്കെതിരേയാണ് അടുത്ത സൗഹൃദമത്സരം. ഈ മത്സരത്തിലും മെസ്സി കളിക്കില്ല. അതിന് ശേഷം ഒക്ടോബർ ആറിന് ബെനിനെതിരേയാണ് മെസ്സി അവസാനമായി ദേശീയകുപ്പായത്തിൽ കളത്തിലിറങ്ങുക. മെസ്സിയുടെ വിടവാങ്ങൽ മത്സരവുമായി ബന്ധപ്പെട്ട് വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ.
Content Highlights: Argentina secured a 4-0 victory over Bolivia in their first match after Lionel Messi's retirement announcement
Published: 01 Oct 2026, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented