മാഡ്രിഡ്: ലാലിഗ മത്സരത്തിനിടെ വംശീയാധിക്ഷേപം നടത്തിയ വലന്‍സിയ ആരാധകര്‍ക്കെതിരായ ശിക്ഷാ നടപടിയെ സ്വാഗതംചെയ്ത് ബ്രസീല്‍ ഫുട്ബോള്‍ താരം വിനീഷ്യസ് ജൂനിയര്‍. കുറ്റക്കാരായ മൂന്നുപേര്‍ക്കെതിരേ എട്ടുമാസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ലാലിഗ മത്സരത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
'സ്പാനിഷ് ചരിത്രത്തിലെ ആദ്യത്തെ ഈ ക്രിമിനല്‍ ശിക്ഷ എനിക്കുവേണ്ടിയുള്ളതല്ല; എല്ലാ കറുത്ത വര്ഗക്കാര്ക്കുംവേണ്ടിയുള്ളതാണ്. ഞാന്‍ എപ്പോഴും പറയുന്നതുപോലെ, വംശീയതയുടെ ഇരയല്ല ഞാന്‍. മറിച്ച് വംശീയവാദികളുടെ അന്തകനാണ്. മറ്റുള്ള വംശീയ വാദികള്‍ പേടിച്ച്, നാണിച്ച് നിഴലുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കട്ടെ', വിനീഷ്യസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
കേസില്‍ സഹായിച്ച ലാലിഗയ്ക്കും റയല്‍ മാഡ്രിഡിനും വിനീഷ്യസ് നന്ദിയറിയിക്കുകയും ചെയ്തു. വലന്‍സിയ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. മൂവര്‍ക്കുമെതിരേ രണ്ടുവര്‍ഷത്തെ മത്സര വിലക്കും ചുമത്തിയിട്ടുണ്ട്. സ്പാനിഷ് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍വെച്ച് വംശീയാധിക്ഷേപം നടത്തിയതിന് ലഭിക്കുന്ന ആദ്യത്തെ ശിക്ഷയാണിത്. വംശീയതയ്ക്കെതിരായ പോരാട്ടത്തിന് ഉപകരിക്കുന്ന നല്ല വാര്‍ത്തയാണ് ഇതെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് വ്യക്തമാക്കി.
Content Highlights: vinicius junior welcomed jail sentence for racially abusive fans
Published: 11 Jun 2024, 11:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented