മഡ്രിഡ്: ബ്രസീൽ വിങ്ങർ വിനീഷ്യസ് അടുത്ത സീസണിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സനലിൽ കളിക്കുമോ? ഫുട്‌ബോൾ ട്രാൻസ്ഫർ വിപണിയിലെ ചർച്ച റയൽ മഡ്രിഡ് താരത്തെക്കുറിച്ചാണ്. കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കിയുണ്ടെങ്കിലും ക്ലബ്ബ് വിടാൻ റയൽ വിനീഷ്യസിനെ അനുവദിക്കുമെന്നാണ് സൂചന.
ഏതാണ്ട് 1700 കോടി രൂപ ട്രാൻസ്ഫർ തുകയായി മുടക്കാൻ ആഴ്‌സനൽ തയ്യാറാകുമെന്നാണ് പുറത്തുവരുന്ന വിവരം. പരിശീലകൻ മൈക്കൽ അർട്ടേറ്റക്ക് താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ട്. ആഴ്‌സനലുമായി താരം വ്യക്തിപരമായ ധാരണയിലെത്തിയതായി വാർത്തകളുണ്ട്. റയലുമായി പ്രതിഫലകാര്യത്തിൽ വിനീഷ്യസ് ധാരണയിലെത്തിയിട്ടില്ല. ഇതാണ് ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്നത്. ബ്രസീലിനായി 54 മത്സരങ്ങളിൽ നിന്ന് 13 ഗോൾ നേടിയിട്ടുള്ള വിനീഷ്യസ് റയൽ മഡ്രിഡിനായി 2018 മുതൽ കളിക്കുന്നുണ്ട്. ഒൻപത് സീസണുകളിലായി 376 മത്സരങ്ങളിലിറങ്ങി. 128 ഗോളും നേടി.
Content Highlights: Arsenal preparing a bid for Vinicius Jr
Published: 02 Aug 2026, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented