അങ്കാറ (തുർക്കി): 24 വർഷത്തെ കാത്തിരിപ്പിനു ശേഷം ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടിയ തുർക്കി ടീമിന് ലഭിച്ച ഗംഭീര യാത്രയയപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായി തുർക്കി ഫുട്ബോൾ ടീം യുഎസിലേക്ക് യാത്ര തിരിച്ചത്.
ഇസ്താംബൂളിലെ പരിശീലന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ടീം അംഗങ്ങൾക്ക് വിമാനത്താവളത്തിലേക്ക് ഗംഭീര കാർ പരേഡാണ് സംഘടിപ്പിക്കപ്പെട്ടത്. തുർക്കിഷ് ഫുട്ബോൾ ഫെഡറേഷനും തുർക്കിയിലെ പ്രമുഖ കാർ നിർമാതാക്കളും സംയുക്തമായാണ് ഈ യാത്രയയപ്പ് ഒരുക്കിയത്.
നൂറിലേറെ കാറുകളാണ് തുർക്കി ടീം ബസിന് അകമ്പടിയായി വിമാനത്താവളം വരെ സഞ്ചരിച്ചത്. ചുവന്ന നിറത്തിലായിരുന്നു ടീം ബസ്. അകമ്പടിക്കെത്തിയ കാറുകളിൽ ഭൂരിപക്ഷവും
ചുവന്ന നിറത്തിൽ തന്നെ. എല്ലാ വാഹനങ്ങളിലും തുർക്കി ദേശീയ പതാക ആലേഖനം ചെയ്തിരുന്നു. മാത്രമല്ല ആരാധകർ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ഈ വമ്പൻ ഘോഷയാത്രയുടെ ഭാഗമായി.
2002-ലെ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ തുർക്കി വെങ്കല മെഡൽ നേടുകയും ചെയ്തിരുന്നു. ലോകകപ്പിൽ യുഎസ്എ, ഓസ്ട്രേലിയ, പാരഗ്വായ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് തുർക്കി മത്സരിക്കുന്നത്.
Content Highlights: Turkey qualifies for the World Cup after a 24-year wait., Grand send-off featuring a 100-car parade in Istanbul., The team is headed to the US for the 2026 tournament., Turkey is placed in Group D alongside USA, Australia, and Paraguay.
Published: 04 Jun 2026, 11:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented