ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ (2023) മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. ലണ്ടനില്‍ ഇന്ത്യന്‍ സമയം രാത്രി 1.30-നാണ് ചടങ്ങ്. 

To advertise here,

പുരുഷ താരങ്ങളില്‍ ഇന്റര്‍ മയാമിയുടെ ലയണല്‍ മെസ്സി, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, പി.എസ്.ജി.യുടെ കിലിയന്‍ എംബാപ്പെ എന്നിവരാണ് അന്തിമപ്പട്ടികയിലുള്ളത്. വനിതകളില്‍ ലിന്‍ഡ കെയ്‌സാഡോ, ജെന്നി ഹെര്‍മോസോ, അയ്താന ബോണ്‍മതി എന്നിവരും പട്ടികയിലുണ്ട്. 

പെപ് ഗാര്‍ഡിയോള, സാവി തുടങ്ങിയവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടംനേടിയത്.