കേരളത്തിലിരുന്ന് മെസ്സിയെ കൊണ്ടുവരാൻ ശ്രമിച്ച നിഗൂഢ വഴികളെക്കുറിച്ച് ചർച്ച നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പേരുണ്ട്. വിൽസൺ രാജ് പെരുമാൾ. സിംഗപ്പൂരുകാരനായ പെരുമാളിനെക്കുറിച്ച് ഫുട്ബോളിന് പുറത്തുള്ളവർ അധികമൊന്നും കേട്ടിരിക്കാൻ വഴിയില്ല. പെരുമാൾക്ക് ഫുട്‌ബോളിന്റെ അന്തകൻ എന്നുവരെയുണ്ടായിരുന്നു വിളിപ്പേര്. മനസ്താപം വന്ന് പെരുമാൾ കാട്ടിക്കൊടുത്ത വഴിയേ പോയ ഇന്റർപോളിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ടത് ഫുട്ബോളിന്റെ അവിശ്വസനീയമായൊരു അധോലോകമാണ്. പെരുമാൾ നൽകിയ വിവരങ്ങൾ കേട്ട് ഫിഫയുടെ അന്വേഷണസംഘത്തിന്റെ വരെ കണ്ണുതള്ളിപ്പോയിട്ടുണ്ട്. പെരുമാളിന്റെ ആത്മകഥയിൽ ഒരു കുമ്പസാരമുണ്ട്. ഫുട്‌ബോൾ ഒരു കളിയല്ല. അതൊരു ബിസിനസ് മാത്രമാണ്. അതുകൊണ്ടുതന്നെ അതിൽ നിന്ന് പരമാവധി പണമുണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഈ ഏറ്റുപറച്ചിലിലെ പ്രവചനസ്വരമാണ് ഇപ്പോൾ ഇവിടെ കേരളത്തിൽ മെസ്സി വിവാദത്തിൽ പ്രതിധ്വനിക്കുന്നത്.

To advertise here,