2001 മാർച്ച് 13, പതിവുപോലെ പരിശീലനത്തിനിറങ്ങിയതാണ് കോപ്പൻഹേഗൻ താരം സ്‌റ്റോലെ സോൾബേകെൻ. ഹൃദയത്തിൽ എന്തോ അസ്വസ്ഥതതോന്നി, മധ്യനിരതാരത്തിന്. ഉടനെ ടീം ഡോക്ടർ ഫ്രാങ്ക് ഒഡ്ഗാർഡിന്റെ അടുത്തെത്തി. ലക്ഷണംകണ്ട ഡോക്ടർക്ക് കാര്യം മനസ്സിലായി. ഹൃദയാഘാതം സംഭവിച്ചിരിക്കുന്നു.
ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് എത്തിയപ്പോഴേക്കും സോൾബേകെൻ ഗ്രൗണ്ടിൽ വീണു. ഹൃദയം നിലച്ചു, രക്തയോട്ടംനിന്നു... താരം മരിച്ചുവെന്നുതന്നെ ഡോക്ടർ കരുതി. പക്ഷേ, ആശുപത്രിയിലേക്കുള്ള യാത്രയിൽ അദ്ഭുതം സംഭവിച്ചു. സോൾബേകെൻ ശ്വാസം വീണ്ടെടുത്തു. നീണ്ട ആശുപത്രിക്കാലത്തിനുശേഷം സോൾബേകെൻ തിരിച്ചുമടങ്ങുമ്പോൾ ശരീരത്തിൽ അവയവംപോലെ പേസ്‌മേക്കറുമുണ്ടായിരുന്നു. കഴിഞ്ഞ 25 വർഷമായി പേസ്‌മേക്കറിനൊപ്പമാണ് അദ്ദേഹത്തിന്റെ ജീവിതം.
ആശുപത്രിയിൽനിന്ന് മടങ്ങുന്പോൾ, ഇനി കളിക്കാനാകില്ലെന്ന തിരിച്ചറിവും സോൾബേകെനുണ്ടായിരുന്നു. അതോടെ പരിശീലകനായി. വിവിധ ക്ലബ്ബുകളുടെ ഭാഗമായി. എഫ്.സി. കോളനും വോൾവ്‌സും കോപ്പൻഹേഗനുമെല്ലാം ആ പട്ടികയിൽപ്പെട്ടു. 2020-ലാണ് നോർവേയുടെ കോച്ചായത്. നാലുവർഷത്തേക്കായിരുന്നു കരാർ. പ്രകടനം നന്നായതോടെ കരാറും നീണ്ടു. ഇപ്പോൾ ടീമിനെ ലോകകപ്പിന്റെ ക്വാർട്ടറിലെത്തിച്ചിരിക്കുന്നു.
Content Highlights: Surviving a cardiac arrest on the pitch in 2001, Transitioning from professional player to successful coach, Managing life with a pacemaker for 25 years, Leading the Norway national team to the 2026 World Cup quarterfinals
Published: 07 Jul 2026, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented