അറ്റ്ലാന്റ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ കേപ് വെർദെയ്ക്കെതിരേ വിറച്ചുപോയ സ്പെയിൻ യമാലിന്റെ വരവോടെ വീറ് വീണ്ടെടുത്തു. ഗ്രൂപ്പ് എച്ചിൽ യുറുഗ്വായെ തളച്ച വമ്പുമായി എത്തിയ സൗദി അറേബ്യയെ മടക്കില്ലാത്ത നാല് ഗോളിനാണ് മുൻ ചാമ്പ്യന്മാർ തകർത്തത്. ലമെയ്ൻ യമാലാണ് സ്പെയിനിന്റെ ഗോൾമഴയ്ക്ക് തുടക്കമിട്ടത്. യമാലിന്റെ ആദ്യ ലോകകപ്പ് ഗോളാണിത്. മൈക്കൽ ഒയാർസബാൽ ഇരട്ടഗോൾ നേടി. ഒരു ഗോൾ സൗദി ഡിഫൻഡർ ഹസ്സൻ അട്ടംഭക്തിന്റെ വക സെൽഫ് ഗോളാണ്. സ്പെയിനാണ് കളിയിൽ സമ്പൂർണാധിപത്യം പുലർത്തിയത്. ഈ ജയത്തോടെ അടുത്ത ഘട്ടത്തിലേയ്ക്ക് മുന്നേറാനുള്ള സ്പെയിനിന്റെ സാധ്യത കൂടി.
Content Highlights: Spain aiming for their first win in Group H after a draw against Cape Verde., Saudi Arabia looking to replicate their historic 2022 performance against Argentina., Crucial match for both teams to secure a spot in the knockout stages., Group H remains highly competitive with all teams currently level.
Published: 21 Jun 2026, 08:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented