ജിദ്ദ: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ അൽ നസറിന് തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളിന് അൽ അഹ്ലിയാണ് അൽ നസറിനെ പരാജയപ്പെടുത്തിയത്.
14-ാം മിനിറ്റിൽ തന്നെ ഗോൾ നേടി ക്രിസ്റ്റിയാനോ അൽ നസ്‌റിന് ലീഡ് നൽകി. താരത്തിന്റെ കരിയറിലെ 986-ാം ഗോളായിരുന്നു അത്. എന്നാൽ നാല് മിനിറ്റിനുശേഷം ലഭിച്ച ഒരു പെനാൽറ്റി സൂപ്പർതാരം കളഞ്ഞുകുളിച്ചു. ബോക്‌സിനുള്ളിൽ അവാദ് അമനെ സയ്യിദ് ബാട്ടിയ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.
പിന്നീട് രണ്ടാം പകുതിയിൽ അൽ അഹ്ലി തിരിച്ചുവരുന്നതാണ് കണ്ടത്. ഗലേനോ, ഇവാൻ ടോണി, റോജർ ഇബാനെസ് എന്നിവർ അൽ അഹ്ലിക്കായി ലക്ഷ്യം കണ്ടു. ഇവാന്റെ ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു.
Content Highlights: Cristiano Ronaldo scored his 986th career goal in the 14th minute., Ronaldo missed a crucial penalty kick after hitting the goalpost., Al Ahli secured a 3-1 victory with goals from Galeno, Ivan Toney, and Roger Ibanez.
Published: 21 Nov 2026, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented