ലോകകപ്പ് വിജയത്തിന് പിന്നാലെ സ്പാനിഷ് താരങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് പ്രതിഫലമായി ലഭിച്ചത്. എന്നാൽ ഇതിനെല്ലാം പുറമെ മിഡ്ഫീൽഡർമാരായ റൂയിസിനും ഗാവിക്കും ഒരു പ്രത്യേക സമ്മാനം കൂടി കിട്ടി. ഇരുവരുടേയും ശരീരഭാരത്തിന് തുല്ല്യമായ തക്കാളിയാണ് നാട്ടുകാർ നൽകിയത്. കാർഡ് ബോർഡ് പെട്ടിയിൽ അടുക്കിവെച്ച ഈ തക്കാളികൾക്കൊപ്പമുള്ള ഇരുവരുടേയും വീഡിയോയും പുറത്തുവന്നു.
ഇരുവരുടേയും നാടായ ലോസ് പലോഷ്യോസ് വൈ വില്ലാഫ്രാങ്കയിലെത്തിയപ്പോഴാണ് നാട്ടുകാർ ഈ അപൂർവ സമ്മാനം നൽകിയത്. സ്‌പെയിനിലെ അൻഡാലൂസിയ പ്രവിശ്യയിലെ പട്ടണമാണിത്. ഇവിടുത്തെ പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ തക്കാളി നൽകിയുള്ള ആദരിക്കൽ.
ഇവിടുത്തെ രണ്ട് ഫുട്‌ബോൾ വേദികൾക്ക് ഇരുവരുടേയും പേര് നൽകുമെന്നും പ്രാദേശിക റിപ്പോർട്ടുകളിൽ പറയുന്നു. ലോസ് പലാസിയോസിലാണ് റൂയിസ് ഫുട്‌ബോൾ കരിയർ തുടങ്ങിയത്. ലാരാ ബാലോപിയെയിലായിരുന്നു ഗാവി കുട്ടിക്കാലത്ത് കളിച്ചിരുന്നത്.
ടീമംഗങ്ങൾക്കൊപ്പം മാഡ്രിഡിൽ നടന്ന വിജയാഘോഷത്തിന് ശേഷമാണ് ഇരുവരും നാട്ടിലെത്തിയത്. ലക്ഷക്കണക്കിന് ആളുകളാണ് മാഡ്രിഡിലെ തെരുവുകളിൽ കാത്തുനിന്നത്. ഇതുകൂടാതെ സ്പാനിഷ് രാജാവ് ഫിലിപ്പെ ആറാമാൻ ടീമിന് സ്വീകരണവും ഒരുക്കിയിരുന്നു.
Content Highlights: Fabian Ruiz and Gavi honored with their weight in local tomatoes, Local stadiums to be renamed after the two football stars, Monument planned to honor Ruiz, Gavi, and Jesus Navas, Spain celebrates second FIFA World Cup title victory
Published: 22 Jul 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented