ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് കാലിടറി. കഴിഞ്ഞ മത്സരത്തില്‍ അസമിനെ തകര്‍ത്തെത്തിയ കേരളത്തിനെതിരേ ഗോവ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി സ്‌ട്രൈക്കര്‍ നെസിയോ എം. ഫെര്‍ണാണ്ടസ് നേടിയ ഇരട്ട ഗോള്‍ വഴിയാണ് ഗോവന്‍ ജയം. 

To advertise here,

44-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ലൈന്‍ റഫറി ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയര്‍ത്തിയെങ്കിലും മുഖ്യറഫറി ഗോളനുവദിച്ചത് വിവാദമായി. ഇതിനെതിരേ കേരളാ താരങ്ങളും കോച്ചിങ് സ്റ്റാഫുകളും പ്രതിഷേധിച്ചെങ്കിലും ഗോള്‍ അനുവദിക്കുകയായിരുന്നു. 59-ാം മിനിറ്റിലായിരുന്നു അടുത്ത ഗോള്‍. ശ്രീധര്‍നാഥ് ധ്യാനേശ്വര്‍ നല്‍കിയ പാസ് നെസിയോ ഫെര്‍ണാണ്ടസ് വലയിലേക്ക് എത്തിച്ചു. (2-0). 

ജയത്തോടെ ഗ്രൂപ്പ് എ.യില്‍ നാല് പോയിന്റുമായി ഗോവ രണ്ടാമതെത്തി. ഒരോന്നു വീതം ജയവും തോല്‍വിയുമായി കേരളം മൂന്നാംസ്ഥാനത്ത്.