ബെംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ലെബനന്‍.

To advertise here,

ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ മാലദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന ലെബനന്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമിയിലെത്തിയത്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഹസ്സന്‍ മാതുകാണ് ലെബനന്റെ വിജയഗോള്‍ നേടിയത്.

ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും ലെബനനും ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും തമ്മിലാണ് രണ്ടാം സെമി.

നേരത്തെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ലെബനനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

ശനിയാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ കുവൈത്ത്, ബംഗ്ലാദേശിനെ നേരിടും.