പനാജി: പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കുമെന്നതില്‍ ശുഭപ്രതീക്ഷ. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് (രണ്ട്) ഗ്രൂപ്പ് മത്സരത്തില്‍ എഫ്സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അല്‍ നസ്റിന്റെ ടീം പട്ടികയില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തിയതാണ് പ്രതീക്ഷയാവുന്നത്. കൂടാതെ താരം ഇന്ത്യന്‍ വിസയ്ക്കായും അപേക്ഷിച്ചിട്ടുണ്ട്. ഗോവ ടീമും ക്രിസ്റ്റ്യാനോ കളിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രൂപ്പ് ഡി-യില്‍ ഇറാഖ് ടീം അല്‍ സവ്റയ്ക്കും താജിക് ക്ലബ് ഇസ്തിക്കോളിനും എതിരായ അല്‍ നസ്റിന്റെ മത്സരങ്ങളില്‍ താരം ഇല്ലായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ ഇന്ത്യയിലും കളിക്കാനെത്തില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷപകര്‍ന്ന് താരം വിസയ്ക്ക് അപേക്ഷനല്‍കിയത്. ക്ലബ്ബുമായുള്ള കരാര്‍പ്രകാരം എവേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ക്രിസ്റ്റ്യാനോയെ നിര്‍ബന്ധിക്കാനാവില്ല.
Content Highlights: Cristiano Ronaldo has applied for an Indian visa, fueling hopes he will play for Al Nassr against FC Goa in the AFC Champions League in India. Read more
Published: 08 Oct 2025, 11:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented