ന്യൂഡൽഹി: അണ്ടർ-20 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ ക്വാളിഫയർ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സിറിയയെ ഇന്ത്യ കീഴടക്കി.

To advertise here,

ജയത്തിനായി മുന്നേറിക്കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളടിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും സിറിയൻ പ്രതിരോധം പൊളിക്കാനാവാതെവന്നു. എന്നാൽ, മത്സരത്തിന്റെ അവസാനം ഇന്ത്യ വലകുലുക്കി. 86-ാം മിനിറ്റിൽ ഷമി സിംഗമയുമാണ് ഗോളടിച്ചത്. ഒരു ഗോൾ ജയത്തോടെ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതയ്ക്കുള്ള പ്രതീക്ഷകൾ സജീവമാക്കി.

അടുത്തവർഷം ചൈനയിലാണ് ഏഷ്യൻ കപ്പ് നടക്കുന്നത്. എട്ട് ഗ്രൂപ്പ് ജേതാക്കളും മികച്ച ഏഴ് ഗ്രൂപ്പ് റണ്ണറപ്പുകളുമാണ് ഫൈനൽ ഘട്ടത്തിലേക്ക് യോഗ്യതനേടുക. ഇന്ത്യയും സിറിയയും ഗ്രൂപ്പ് ബിയിലാണ്. ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്താൻ ടീമുകളാണ് മറ്റംഗങ്ങൾ.