പോര്‍ട്ടോ (പോര്‍ച്ചുഗല്‍): ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ഖത്തര്‍ ലോകകപ്പിനുണ്ടാകും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ തകര്‍ത്ത പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കി.
ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയെ പരാജയപ്പെടുത്തി അവരെ ലോകകപ്പിന് പുറത്താക്കിയ വടക്കന്‍ മാസിഡോണിയക്ക് പക്ഷേ പോര്‍ച്ചുഗലിനെതിരേ ആ പ്രകടനം പുറത്തെടുക്കാനായില്ല.
32-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊത്ത് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവില്‍ ബ്രൂണോ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 65-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയുടെ പാസില്‍ നിന്ന് രണ്ടാം ഗോളും നേടിയ ബ്രൂണോ പോര്‍ച്ചുഗലിന്റെ ഖത്തര്‍ ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഞ്ചാം ലോകകപ്പാണിത്.
Content Highlights: Portugal beat North Macedonia to qualify for 2022 World Cup
Published: 30 Mar 2022, 02:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented