ലണ്ടൻ: വിഖ്യാത ഫുട്ബോൾ പരിശീലകൻ പെപ് ഗാർഡിയോള മാഞ്ചെസ്റ്റർ സിറ്റിയോട് വിടപറയുന്നു. ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരശേഷം സ്ഥാനമൊഴിയുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു. മാഞ്ചെസ്റ്റർ സിറ്റിയെ ക്ലബ്ബ് ഫുട്ബോളിന്റെ നെറുകയിലെത്തിച്ച ഒരു പതിറ്റാണ്ടിന് ശേഷമാണ് ഗാർഡിയോളയുടെ മടക്കം.
സിറ്റിയുടെ സുവർണകാലത്തിന്റെ ശില്പിയാണ് ഗാർഡിയോള. പ്രീമിയർ ലീഗിൽ സിറ്റിയെ ആറുതവണ ജേതാക്കളാക്കി. സിറ്റി ആദ്യമായി യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായതും പെപ്പിന്റെ കീഴിലായിരുന്നു. അഞ്ച് തവണ ലീഗ് കപ്പും മൂന്ന് തവണ എഫ്എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും സിറ്റി പെപ്പിന് കീഴിൽ നേടി.
2016-ൽ സിറ്റിയിലെത്തിയ പെപ്പ് മാഞ്ചെസ്റ്റർ ടീമിന്റെ 20 കിരീടവിജയങ്ങളിൽ പങ്കാളിയായി. സീസണിൽ ഇംഗ്ലീഷ് ലീഗ് കപ്പും എഫ്.എ. കപ്പും ടീമിന് നേടിക്കൊടുത്താണ് പെപ് പടിയിറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും അവസാനഘട്ടത്തിലാണ് ആഴ്സനൽ കിരീടത്തിൽ മുത്തമിടുന്നത്.
ബാഴ്‌സലോണയുടെയും സ്‌പെയ്‌നിന്റെയും മധ്യനിര താരമായിരുന്ന ഗാർഡിയോള ലോകത്തെ മികച്ച പരിശീലകരിലൊരാളെന്ന ഖ്യാതിയുമായാണ് ഇംഗ്ലണ്ടിലെത്തിയത്. ബാഴ്‌സയിലാണ് പരിശീലകനായി അരങ്ങേറിയത്. 2008 മുതൽ 2012 വരെ കറ്റാലൻ ടീമിന്റെ പരിശീലകനായി. 2013 മുതൽ 2016 വരെ ബയേൺ മ്യൂണിക്കിന്റെയും ചുമതല വഹിച്ചു. തുടർന്നാണ് സിറ്റിയിലേക്ക് ചുവടുമാറ്റിയത്.
Content Highlights: Pep Guardiola officially leaves Manchester City after 10 years., Final match confirmed against Aston Villa in the Premier League., Guardiola led City to 20 major trophies, including the Champions League., Enzo Maresca rumored as the successor for the 2026 season., Guardiola's career trajectory from Barcelona and Bayern Munich to City.
Published: 22 May 2026, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented