ന്യൂഡൽഹി: ഡ്യൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. ഗ്രൂപ്പ് സ്റ്റേജിൽ തകർപ്പൻ പ്രകടനം പുറത്തെടുത്താണ് നോർത്ത് ഈസ്റ്റ് ക്വാർട്ടർ ടിക്കറ്റെടുത്തത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ എഫ്‌സി 1 ക്ലബ്ബിനെയാണ് തകർത്തത്. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ജയം.
പാർത്തിബ് ഗൊഗോയ്യുടെ ഇരട്ടഗോളുകളാണ് നോർത്ത് ഈസ്റ്റിന് തുണയായത്. 11, 54 മിനിറ്റുകളിൽ താരം വലകുലുക്കി. 68-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് മൂന്നാം ഗോൾ കണ്ടെത്തി. 71-ാം മിനിറ്റിൽ നുഹമ്മദ് ഇല്ല്യാസ് എഫ്‌സി 1 നായി ഒരു ഗോൾ മടക്കി.
ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ടീം മുന്നേറിയത്. ഒൻപത് പോയന്റോടെ തലപ്പത്തെത്തി. നേരത്തേ മോഹൻ ബഗാനും ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
Content Highlights: NorthEast United FC advanced to the Durand Cup quarter-finals., Won the final group match against FC 1 with a 3-1 scoreline
Published: 11 Aug 2026, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented