പാരീസ്: പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. താരം ക്ലബ്ബ് ഉടന്‍ തന്നെ വിട്ടേക്കുമെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. നെയ്മറെ സ്വന്തമാക്കാനായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ രംഗത്തുണ്ട്.
ബാഴ്‌സലോണയില്‍ നിന്ന് ലോകറെക്കോഡ് തുകയ്ക്കാണ് 2017-ല്‍ നെയ്മര്‍ പി.എസ്.ജിയിലെത്തിയത്. അന്ന് 220 മില്യണ്‍ യൂറോയാണ് താരത്തിനായി പി.എസ്.ജി. മുടക്കിയത്. 31 കാരനായ നെയ്മര്‍ ലീഗ് വണ്ണിലെ പി.എസ്.ജിയുടെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ പ്രീ സീസണില്‍ താരം കളിച്ചു.
വമ്പന്‍ ഓഫറാണ് നെയ്മര്‍ക്ക് അല്‍ ഹിലാല്‍ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം 300 മില്യണ്‍ യൂറോയുടെ ഓഫര്‍ ക്ലബ്ബ് പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചിരുന്നു. അത്രതന്നെ തുക നെയ്മര്‍ക്കും ലഭിച്ചേക്കുമെന്നാണ് സൂചന. നെയ്മറെ സ്വന്തമാക്കാന്‍ പഴയക്ലബ്ബായ ബാഴ്‌സലോണയും രംഗത്തുണ്ട്.
നെയ്മറുമായി അല്‍ ഹിലാല്‍ ക്ലബ്ബ് ഉടമകള്‍ ഇതിനോടകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ ഔദ്യോഗിക വിവരം പുറത്തുവരും. നെയ്മര്‍ക്ക് പുറമേ ഫുള്‍ഹാമില്‍ നിന്ന് സൂപ്പര്‍താരം അലക്‌സാണ്ടര്‍ മിട്രോവിച്ചിനെയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അല്‍ ഹിലാല്‍. നിലവില്‍ റൂബന്‍ നെവസ്, കലിദോ കൗലിബാലി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അല്‍ ഹിലാലില്‍ കളിക്കുന്നുണ്ട്.
Content Highlights: Neymar 'Probably Leaving' Paris Saint-Germain For This Saudi Club
Published: 13 Aug 2023, 09:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented