മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് അല്‍ ഹിലാല്‍ മനാമ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ചു. വിവിധ ഡിപ്ലോമാറ്റിക് മിഷനുകളിലെ അംബാസഡര്‍മാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ്, മാധ്യമ പ്രതിനിധികള്‍, എന്നിവരുള്‍പ്പെടെ 1200-ലധികം ആളുകള്‍ പങ്കെടുത്തു. ഡോ ശരത് ചന്ദ്രന്‍, സിഇഒ, ആസിഫ് മുഹമ്മദ്, വൈസ് പ്രസിഡന്റ്, അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്, അല്‍ ഹിലാല്‍ മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാന്‍സിസ്, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

To advertise here,

അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍മാരായ ഡോ. പി എ മുഹമ്മദ്, അബ്ദുള്‍ ലത്തീഫ് എന്നിവരും സീനിയര്‍ മാനേജ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ടീമും ചടങ്ങില്‍ പങ്കെടുത്തു. ഷാസ്റില്‍ സഹിറാന്‍ (മലേഷ്യന്‍ അംബാസഡര്‍), എസെന്‍ കാകില്‍ (തുര്‍ക്കിയ അംബാസഡര്‍), ആന്‍ ജലാന്‍ഡോ-ഓണ്‍ ലൂയിസ് (ഫിലിപ്പീന്‍സ് അംബാസഡര്‍), മഹ്‌മൂദ് ബ്രഹാം (അല്‍ജീരിയ അംബാസഡര്‍), ഇഹ്ജാസ് അസ്ലം (ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി), മുന അല്‍-മാലു (തുണീഷ്യ ചാര്‍ജ് ഡി അഫയേഴ്‌സ്), അഹമ്മദ് അല്‍ മൊഗാഹ്വി (മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം), ജയ് പ്രകാശ് (അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ബിസിനസ് ഡെവലപ്മെന്റ്, സോളിഡാരിറ്റി ഇന്‍ഷുറന്‍സ്) തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.