ബെർലിൻ: ജർമൻ ഇതിഹാസ ഗോൾക്കീപ്പർ മാനുവൽ നൂയർ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് പടിയിറങ്ങി. ലോകകപ്പിൽനിന്ന് ജർമനിയുടെ ഞെട്ടിക്കുന്ന പുറത്താവലിനു പിന്നാലെയാണ് വിരമിക്കൽ തീരുമാനം. പാരഗ്വായ്‌ക്കെതിരേ ഷൂട്ടൗട്ടിൽ തോറ്റാണ് പുറത്തായത്. ഇങ്ങനെ അവസാനിപ്പിക്കേണ്ടിവന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് വിരമിക്കൽ തീരുമാനം അറിയിച്ചുകൊണ്ട് നൂയർ പറഞ്ഞു.
നാൽപ്പതുകാരനായ നൂയർ, 2024-ൽ ഒരുതവണ വിരമിച്ചിരുന്നു. എന്നാൽ 2026 ലോകകപ്പിലേക്ക് അദ്ദേഹത്തെ തിരികെ വിളിച്ചു. പാരഗ്വായ്‌ക്കെതിരേ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് പരാജയപ്പെട്ടത്. മത്സരത്തിൽ നൂയർ ഒരു നിർണായക പെനാൽറ്റി തടഞ്ഞെങ്കിലും ജയം നേടാനായില്ല. ജർമനിക്കായി 128 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ ലോകകപ്പിലെ നാല് മത്സരങ്ങളിലും നൂയർക്ക് ക്ലീൻഷീറ്റ് നേടാനായില്ല.
Published: 30 Jun 2026, 12:54 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented