മയാമി: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഏറ്റവും കൂടുതൽ വാർഷികപ്രതിഫലം പറ്റുന്ന താരമെന്ന നേട്ടം നിലനിർത്തി ഇന്റർമയാമി ക്യാപ്റ്റൻ ലയണൽ മെസ്സി. 262 കോടി രൂപയാണ് മെസ്സിക്ക് പ്രതിഫലമായി ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 74 കോടി രൂപയുടെ വർധനയുണ്ട്.
ഇന്റർമയാമിയാണ് കളിക്കാരുടെ മൊത്തം പ്രതിഫലത്തിൽ മുന്നിലുള്ളത്. 494 കോടി രൂപയാണ് ക്ലബ്ബ് കളിക്കാരുടെ വാർഷികപ്രതിഫലത്തിനായി മുടക്കുന്നത്. കളിക്കാരിൽ ഷിക്കാഗോ ഫയറിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് രണ്ടാമത്. 180 കോടിയാണ് പ്രതിഫലം. മൂന്നാം സ്ഥാനത്ത് 128 കോടി രൂപയുമായി ഒർലാൻഡോ സിറ്റിയുടെ അന്റോയിൻ ഗ്രീസ്മാനാണ്.
ക്ലബ്ബുകളിൽ 382 കോടി രൂപ കളിക്കാർക്കായി നൽകുന്ന ഷിക്കാഗോ ഫയറാണ് രണ്ടാമത്. 355 കോടി രൂപയുമായി അറ്റ്‌ലാന്റ മൂന്നാമതുണ്ട്.
Content Highlights: Lionel Messi maintains his position as the highest-paid player in MLS with an annual salary of Rs 262 crore., Messi's salary saw a significant increase of Rs 74 crore compared to the previous year., Inter Miami tops the team payroll chart with a total player salary expenditure of Rs 494 crore., Robert Lewandowski ranks second with Rs 180 crore, and Antoine Griezmann is third with Rs 128 crore.
Published: 21 Nov 2026, 07:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented