ലണ്ടൻ; യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് തോൽവി. ഫ്രഞ്ച് ക്ലബ്ബ് ലില്ലെയാണ് ബയേണിനെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് തോൽവി. മറ്റുമത്സരങ്ങളിൽ ലിവർപൂൾ, ഇന്റർ മിലാൻ, അത്‌ലറ്റിക്കോ ടീമുകൾ ജയിച്ചപ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡ് സമനിലയിൽ കുരുങ്ങി.
ലില്ലെയ്‌ക്കെതിരേ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ബയേൺ തോൽവി വഴങ്ങിയത്. പ്രതിരോധതാരം ഉപമെക്കാനയിലൂടെ 15-ാം മിനിറ്റിൽ ബയേൺ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ മടക്കി ലില്ലെ തിരിച്ചുവന്നു. അയാസെ ഉവേദ 62-ാം മിനിറ്റിൽ ഒപ്പമെത്തിച്ചപ്പോൾ പവ്‌ലോവിച്ചിന്റെ സെൽഫ് ഗോളും ബയേണിന് തിരിച്ചടിയായി.
മുൻ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ പോർച്ചുഗീസ് ക്ലബ്ബ് സ്‌പോർട്ടിങ് സമനിലയിൽ തളച്ചു. പുതിയ പരിശീലകനായി മൗറീഷ്യോ പൊച്ചെറ്റിനോ എത്തിയിട്ടും ജയത്തിലെത്താൻ ടീമിനായില്ല. യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടിയപ്പോൾ സ്‌പോർട്ടിങ്ങിനായി ലൂയിസ് സുവാരസും ഇരട്ടഗോൾ നേടി. 93-ാം മിനിറ്റിൽ യുണൈറ്റഡ് മിഡ്ഫീൽഡർ യൂറി ടീലിമെൻസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ലിവർപൂൾ ബെൽജിയൻ ക്ലബ്ബ് ബ്രുഗ്ഗെയെ എതിരില്ലാത്ത മൂന്നുഗോളിന് കീഴടക്കി. സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക്ക് ഇരട്ടഗോൾ നേടിയപ്പോൾ ഫ്‌ളോറിയൻ വിർട്‌സും ഗോളടിച്ചു. അത്‌ലറ്റികോ മഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നോർവേ ക്ലബ്ബ് വൈക്കിങ്ങിനെ പരാജയപ്പെടുത്തി.
Content Highlights: Bayern Munich suffered a 2-1 defeat against French club Lille despite taking an early lead., Manchester United drew with Sporting CP even with Mauricio Pochettino as the new manager
Published: 26 Nov 2026, 10:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented