മാഞ്ചെസ്റ്റര്‍: തന്ത്രശാലിയായ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ നേതൃത്വത്തില്‍ അടിമുടി മാറിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സീസണിലെ ആദ്യ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. നോട്ടിങ്ങാം യുണൈറ്റഡിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് ചുവന്ന ചെകുത്താന്മാര്‍ കാറബാവോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. 

To advertise here,

ഇരുപാദങ്ങളിലമായി 5-0 നാണ് യുണൈറ്റഡിന്റെ വിജയം. രണ്ടാം പാദ മത്സരത്തില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നോട്ടിങ്ങമിനെ കീഴടക്കിയത്. യുണൈറ്റഡിനായി പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ആന്റണി മാര്‍ഷ്യലും ഫ്രെഡും വലകുലുക്കി. ആദ്യപാദ മത്സരത്തില്‍ ടീം 3-0 ന്റെ വിജയം നേടിയിരുന്നു. വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂകാസില്‍ യുണൈറ്റഡാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍. ഫെബ്രുവരി 26 നാണ് ഫൈനല്‍. 

ഒരു കിരീടത്തിനായി യുണൈറ്റഡ് അഞ്ചുവര്‍ഷമായി കാത്തിരിക്കുകയാണ്. 2017-ല്‍ ഹോസെ മൗറീന്യോയുടെ നേതൃത്വത്തില്‍ ലീഗ് കപ്പ് നേടിയശേഷം ടീമിന് മറ്റൊരു കിരീടം നേടാനായിട്ടില്ല. പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് വന്നശേഷം അത്ഭുതകരമായ മാറ്റങ്ങളാണ് ടീമിനുണ്ടായത്.

സൂപ്പര്‍ താരം ജേഡന്‍ സാഞ്ചോയും ആന്റണി മാര്‍ഷ്യലും പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയത് യുണൈറ്റഡിന് ആശ്വാസം പകരുന്നു. ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ പരിക്ക് മാത്രമാണ് ടീമിനെ അലട്ടുന്നത്.