മയാമി: എതിർ ടീം സഹപരിശീലകന്റെ കഴുത്തിൽപ്പിടിച്ച സൂപ്പർ താരം ലയണൽ മെസ്സിക്ക് പിഴശിക്ഷ. മേജർ ലീഗ് സോക്കർ അച്ചടക്കക്കമ്മിറ്റിയാണ് നടപടിസ്വീകരിച്ചത്. പിഴത്തുക വെളിപ്പെടുത്തിയിട്ടില്ല. എതിർകളിക്കാരന്റെ കഴുത്തിൽപ്പിടിച്ച ലൂയി സുവാരസിനും പിഴയുണ്ട്.

To advertise here,

മേജർ ലീഗ് സോക്കർ സീസണിലെ ആദ്യമത്സരത്തിൽ മെസ്സി ക്യാപ്റ്റനായ ഇന്റർ മയാമിയും ന്യൂയോർക്ക് സിറ്റി എഫ്.സി.യും സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരശേഷമാണ് മെസ്സി ന്യൂയോർക്ക് സിറ്റി സഹപരിശീലകൻ മെഹ്ദി ബലൗച്ചിയുടെ കഴുത്തിനുപിടിച്ചത്.

ലീഗ് ചട്ടപ്രകാരം മുഖം, കഴുത്ത്, തല എന്നിവിടങ്ങളിൽ പിടിക്കാൻപാടില്ല. ന്യൂയോർക്ക് സിറ്റിയുടെ പ്രതിരോധനിരതാരം ബ്രിക് റിസയുടെ കഴുത്തിൽ പിടിച്ചതിനാണ് സുവാരസിനതിരേ നടപടി.