അറ്റ്ലാന്റ: ഈസ്റ്റേൺ കോൺഫറൻസ് മത്സരത്തിൽ ലയണൽ മെസ്സി രണ്ട് മിന്നുന്ന ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെ തകർത്ത് ഇന്റർ മയാമി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ ജയം. മേഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടിയാണ് മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജർമൻ ബെർതെരാമെ നേടിയ ഗോളിലൂടെ ഇന്റർ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. 56-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ മിന്നും ഗോൾ. മയാമി താങ്ങളുമായുള്ള വൺ ടു വൺ പാസിൽ അറ്റ്ലാന്റ പ്രതിരോധത്തെ വെട്ടിച്ച് ബോക്സിലേക്ക് കയറി ഉതിർത്ത ഷോട്ടിലൂടെ മെസ്സി സ്കോർ ചെയ്യുകയായിരുന്നു.
പിന്നാലെ 60-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ പാസുമായി മുന്നേറിയ മെസ്സി അറ്റ്ലാന്റ പ്രതിരോധതാരം ജൂനിയർ അലോൺസോയെയും ഗോൾകീപ്പർ ലൂക്കാസ് ഹോയോസിനെയും മറികടന്ന് തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
മത്സരത്തിന്റെ 89-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഫഫാ പിക്കോൾട്ട് അറ്റ്ലാന്റ യുണൈറ്റഡിനായി ഒരു ഗോൾ തിരിച്ചടിച്ചു. ഈ സീസണിൽ 25 ഗോളുകളോടെ മെസ്സി എംഎൽഎസ് ടോപ്പ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
Content Highlights: Lionel Messi scored two goals against Atlanta United, Inter Miami won the match with a 3-1 scoreline, Messi leads the MLS top scorer list with 25 goals this season
Published: 18 Oct 2026, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented