
ബ്യൂണസ് ഐറിസ്: അർജന്റീന ജേഴ്‌സിയിലുള്ള അവസാന പോരാട്ടത്തിന് ഇതിഹാസ താരം ലയണൽ മെസ്സി. വിടവാങ്ങൽ മത്സരത്തിൽ ലോക റാങ്കിങ്ങിൽ 93-ാം സ്ഥാനത്തുള്ള ബെനിനാണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീനയ്ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രയ്ക്കാണ് അവസാനമാവുന്നത്. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. അർജന്റീനയ്ക്കായി 207 മത്സരങ്ങൾ കളിച്ച മെസ്സി 125 ഗോളുകൾ നേടി. ടീമിനെ മൂന്നുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. ഒരുതവണ ജേതാക്കളായി. കൂടാതെ, രണ്ടുതവണ കോപ്പാ അമേരിക്ക, ഫൈനലിസ്സിമ വിജയികളായി.
Content Highlights: Lionel Messi plays his final match in the Argentina jersey
Published: 07 Oct 2026, 04:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented