മഡ്ഗാവ്: ഐഎസ്എല്ലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ. 37-ാം മിനിറ്റിൽ ഫ്രെഡി ലാലവ്മൗമയാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് നൽകിയത്. കോർണറിൽ നിന്നുള്ള പന്ത് ഗോളാക്കാനുള്ള ശ്രമത്തിനൊടുവിൽ ബോക്‌സിന് പുറത്തുനിന്ന് ഫ്രെഡി തൊടുത്ത വലങ്കാലൻ ഷോട്ട് ലക്ഷ്യത്തിലെത്തുകയായിരുന്നു. എഫ്‌സി ഗോവയുടെ മലയാളി താരം മുഹമ്മദ് നെമിലിന്റെ കൈയിൽ തട്ടി ദിശ മാറിയാണ് പന്ത് വലയിലെത്തിയത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടങ്ങി. അഡ്രിയാൻ ലൂണയുടെ ഷോട്ട് ബോക്‌സിന് മുകളിലൂടെ പോയി. പിന്നീട് ഗോളടിക്കാനുള്ള ഗോവയുടെ നിരവധി ശ്രമങ്ങളുണ്ടായി. 33-ാം മിനിറ്റിൽ മുഹമ്മജ് സനാന്റെ ഷോട്ട് ഗോവയുടെ ബോബ് ജാക്ക്‌സൺ തടഞ്ഞു. 37-ാം മിനിറ്റിൽ ഗോളടിച്ച ശേഷവും ബ്ലാസ്‌റ്റേഴ്‌സ് ലീഡുയർത്താൻ ശ്രമിച്ചു. 39-ാം മിനിറ്റിൽ കൊസോവിച്ചിന്റെ ഹെഡർ ബോക്‌സിന് പുറത്തേക്ക് പോയി. രണ്ട് മിനിറ്റിന് ശേഷം ശ്രീക്കുട്ടന്റെ അസിസ്റ്റിൽ കൊവോസിച്ച് വീണ്ടും വലയിലേക്ക് അടിച്ചു. എന്നാൽ ഇത്തവണ ഗോൾകീപ്പർ ബോബ് ജാക്ക്‌സൺ രക്ഷകനായി. 43-ാം മിനിറ്റിൽ ഗോവയുടെ മുഹമ്മദ് നെമിലിന്റെ ഷോട്ട് പാഴായി. 43-ാം മിനിറ്റിൽ ശ്രീക്കുട്ടന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടു.
Content Highlights: Kerala Blasters leads FC Goa 1-0 at half-time in the ISL match., Freddy Lallawmawma scored the opening goal in the 37th minute., Adrian Luna, Sreekuttan, and Korosovitch created multiple attacking chances for Blasters.
Published: 29 Nov 2026, 06:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented