പാലക്കാട്: ദക്ഷിണ കൊറിയയിൽ നടന്ന അഞ്ചാമത് ഏഷ്യ-പസഫിക് ബധിര ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ചാമ്പ്യന്മാരായി. രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക് നേപ്പാളിനെയാണ് പരാജയപ്പെടുത്തിയത്.

To advertise here,

ഒന്നിനെതിരെ മൂന്ന് ഗോളുകളോടെ ചൈനയെയും എതിരില്ലാത്ത മൂന്ന് ഗോളിന് കൊറിയയെയും എതിരില്ലാത്ത ഏഴ് ഗോളിന് തായ്‌ലൻഡിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

മലയാളികളായ പാലക്കാട് ഓങ്ങല്ലൂർ സ്വദേശി ഇ.പി. ഷഹീർ, തിരുവനന്തപുരം സ്വദേശി പ്രമോദ് വിക്രമൻ, മലപ്പുറം സ്വദേശി നജീബ് റഹ്മാൻ, കോഴിക്കോട് സ്വദേശി ശ്രീജേഷ്, കൊല്ലം സ്വദേശി ആൽഫ മാർട്ടിൻ ജോസഫ്, തൃശ്ശൂർ സ്വദേശി ജൈസൺ എന്നിവരും ഇന്ത്യൻ ടീമിലുണ്ട്.