
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. നിലവിലെ ചാംപ്യൻമാരും പോയിന്റ് പട്ടികയിലെ ഒന്നാമൻമാരുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ മത്സരത്തിന്റെ 85–ാം മിനിറ്റ് വരെ 2–1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ, അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലാണ് മോഹൻ ബഗാൻ വീഴ്ത്തിയത്.
ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവ് മുതലെടുത്ത് മോഹൻ ബഗാനായിരുന്നു ആദ്യം മുന്നിലെത്തിയത്. 33–ാം മിനിറ്റിൽ ജാമി മക്ലാരനാണ് മോഹൻ ബഗാനായി ഗോൾ നേടിയത്. ലോങ് റേഞ്ചർ പിടിച്ചെടുക്കുന്നതിൽ വരുത്തിയ പിഴവിൽനിന്ന് സച്ചിൻ സുരേഷ് ഗോൾ വഴങ്ങിയത്.
51–ാം മിനിറ്റിൽ ഹിമെനെ ഹെസൂസിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. 77-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. 86-ാം മിനിറ്റിൽ ജെയ്സൻ കമ്മിൻസ് മോഹൻ ബഗാനെ ഒപ്പമെത്തിച്ചു. പിന്നാലെ അധികസമയത്തെ ഗോളിലൂടെ ആൽബർട്ടോ (90+5) വിജയം പിടിച്ചെടുത്തു. നേരത്തെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് അർഹിച്ച പെനൽറ്റി റഫറി അനുവദിച്ചിരുന്നില്ല.
സീസണിലെ ഏഴാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റുമായി 10–ാം സ്ഥാനത്താണ്. എട്ടാം ജയം സ്വന്തമാക്കിയ മോഹൻ ബഗാനാകട്ടെ 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. എട്ട് കളിയിൽ ജയിച്ച അവർ ഒന്നിൽമാത്രമാണ് തോറ്റത്.
Content Highlights: Indian Super League ISL Mohun Bagan vs Kerala Blasters
Published: 14 Dec 2024, 08:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented