കേരളത്തിൽ വനിതകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യ യാത്രയാക്കിയത് പോലെ ലോകകപ്പിലുമുണ്ടൊരു സൗജന്യ ബസ് യാത്ര. ജർമൻ ഫുട്‌ബോൾ താരങ്ങളാണ് തങ്ങളുടെ 600 ആരാധകർക്ക് കളി കാണാൻ ബസ് യാത്രയ്ക്കായി പണംമുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

To advertise here,

കളി കാണാനുള്ള യാത്രയ്ക്ക് വലിയ ചെലവാണ് അമേരിക്കയിൽ. സെൻട്രൽ ന്യൂയോർക്കിൽ നിന്ന് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലേക്ക് സാധാരണ 1,235 രൂപയാണ് ബസ് നിരക്ക്. ലോകകപ്പ് വന്നതോടെ ഇത് 14,374 രൂപയായി ഉയർന്നു. പ്രതിഷേധമുയർന്നതോടെ 9,391 രൂപയായി കുറച്ചെങ്കിലും ആരാധകർക്ക് താങ്ങാനാകുന്നതിലും ഏറെയാണിത്. ഇതോടെയാണ് ജർമൻ ഫുട്‌ബോൾ താരങ്ങൾ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിലേക്ക് എത്താൻ ആരാധകരുടെ ബസ്സ് യാത്രയ്ക്കായി പണം മുടക്കാൻ തയ്യാറായത്. ജൂൺ 25ന് ന്യൂജേഴ്‌സിയിൽ ഇക്വഡോറുമായാണ് ജർമനിയുടെ അവസാന ഗ്രൂപ്പ് മത്സരം.