മെക്‌സിക്കോ സിറ്റി: വർണപ്പകിട്ടാർന്ന ആഘോഷത്തിൽ തുടങ്ങി ചുവപ്പുകാർഡുകളുടെ നിറംകെട്ട മത്സരത്തിൽ കലാശിച്ച കിക്കോഫ് മത്സരത്തിൽ മെക്സിക്കോയ്ക്ക് ജയം. ഗോളുകളേക്കാൾ ചുവപ്പു കാർഡുകൾ പിറന്ന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ആകെ മൂന്ന് ചുവപ്പ് കാർഡുകളാണ് ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ കാണിച്ചത്. ദക്ഷിണാഫ്രിക്കയുടെ സിറ്റ്ഹോളും സവാനയും മെക്സിക്കോയുടെ സെസർ മോണ്ടെസുമാണ് ചുവപ്പ് കണ്ട് മടങ്ങിയത്.

To advertise here,

മെക്സിക്കോയ്ക്കുവേണ്ടി ജൂലിയൻ ക്വിനോണൻസും (9-ാം മിനിറ്റ്) റൗൾ ഹീമെനെസുമാണ് (67-ാം മിനിറ്റ്) ഗോളുകൾ നേടിയത്.

വെറ്ററന്‍ ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചോവയെ ബെഞ്ചിലിരുത്തിയാണ് മെക്‌സിക്കോ ഇറങ്ങിയത്.

 

ജൂൺ 19ന് ദക്ഷിണ കൊറിയക്കെതിരെയാണ് മെക്സിക്കോയുടെ അടുത്ത കളി. പതിനെട്ടിന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ കളി.